harithakumar

സെന്റ് ജോർജ് ഹയർസെക്കൻഡറി സ്‌കൂളിലെ പൂർവ വിദ്യാർത്ഥി സംഘടനയുടെ വാർഷിക പൊതുയോഗം ജില്ലാ കളക്ടർ ഹരിത വി.കുമാർ ഉദ്ഘാടനം ചെയ്യുന്നു.

പുറ്റേക്കര: സെന്റ് ജോർജ് ഹയർസെക്കൻഡറി സ്‌കൂളിലെ പൂർവ വിദ്യാർത്ഥി സംഘടനയുടെ വാർഷിക പൊതുയോഗം ഉദ്ഘാടനത്തിന് എത്തിയ ജില്ലാ കളക്ടർ ഹരിത വി. കുമാർ ഹിന്ദി ഗസൽ ആലപിച്ചത് വിദ്യാർത്ഥികൾക്ക് ആവേശമായി. നിരന്തരമായ പരിശ്രമത്തിന്റെ ഭാഗമായാണ് രണ്ടുപ്രാവശ്യം പിറകിൽ പോയിട്ടും മൂന്നാം തവണ ഒന്നാം റാങ്കോടുകൂടെ ഐ.എ.എസ് പാസാകാൻ കഴിഞ്ഞതെന്ന് ഉദ്ഘാടന പ്രസംഗത്തിൽ കളക്ടർ പറഞ്ഞു. യോഗത്തിൽ പൂർവ വിദ്യാർത്ഥി സംഘടനാ പ്രസിഡന്റ് സി.പി. ജോസ് അദ്ധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് കളക്ടർ വി.എം. ജയകൃഷ്ണൻ, കൈപ്പറമ്പ് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ഉഷാദേവി, ജില്ലാ പഞ്ചായത്തംഗം ജിമ്മി ചൂണ്ടൽ, ലീല രാമകൃഷ്ണൻ, അദ്ധ്യക്ഷ ലിന്റി ഷിജു, സി.വി. കുര്യാക്കോസ്, ജയിലത കെ. ഇഗ്‌നേഷ്യസ്, ബിനു ടി.പനയ്ക്കൽ സംസാരിച്ചു.