കോടാലി: മനുഷ്യ- വന്യജീവി സംഘർഷത്തിന് ശാസ്ത്രീയമായ പരിഹാരം ഉണ്ടാക്കണമെന്ന് ഫോറസ്റ്റ് പ്രൊട്ടക്ടീവ് സ്റ്റാഫ് അസോസിയേഷൻ ചാലക്കുടി മേഖലാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. സംസ്ഥാന വൈസ് പ്രസിഡന്റ് എസ്.എൻ. രാജേഷ് ഉദ്ഘാടനം ചെയ്തു. വെള്ളിക്കുളങ്ങര ഫോറസ്റ്റ് റേഞ്ച് ഓഫീസർ ജോബിൻ ജോസഫ് ഫോട്ടോ പ്രദർശനം ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ സംസ്ഥാന ട്രഷറർ പി. വിനോദ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് എം.പി. അനിൽകുമാർ സ്വാതന്ത്ര്യദിന പരേഡിൽ ഒന്നാം സ്ഥാനം നേടിയ ഫോറസ്റ്റ് പ്ലാറ്റൂണിലെ ജീവനക്കാർക്ക് ഉപഹാരങ്ങൾ വിതരണം ചെയ്തു. മേഖലാ പ്രസിഡന്റ് പി. രവീന്ദ്രൻ അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറി വി.വി. ഷിജു, ട്രഷറർ വി.എം. പ്രവീൺ, കെ. അനിൽകുമാർ, കെ.വി. അശോകൻ, കെ.വി. ഗിരീഷ്, കെ.ബി. രാജുമോൻ, പി.ജെ. നിജോ, പോൾസൺ സ്റ്റീഫൻ, കെ.ആർ. രതീഷ് എന്നിവർ സംസാരിച്ചു. പുതിയ ഭാരവാഹികളായി പി. രവീന്ദ്രൻ (പ്രസിഡന്റ്), കെ.ബി. രാജുമോൻ (സെക്രട്ടറി), പി.ജെ. നിജോ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.