പുത്തൻചിറ: കുന്നത്തേരി - വെള്ളൂർ റോഡിന് ഇടയിൽ സ്ഥാപിച്ചിരുന്ന ടൈലുകൾ താഴേക്ക് ഇരുന്ന് കുഴിയായി. ബി.എം ആൻഡ് ബി.സി നിലവാരത്തിൽ പുതുതായി പണിത മാള പി.ഡബ്ല്യു.ഡി റോഡിലാണ് വെള്ളക്കെട്ടുള്ള ഭാഗത്ത് സ്ഥാപിച്ചിരുന്ന ടൈലുകൾ ഇളകി കുഴിയായത്. കഴിഞ്ഞവർഷം ഇതേ സ്ഥലത്ത് ടൈലുകൾ താഴ്ന്നു പോയത് മാറ്റിവിരിച്ച ഭാഗമാണ് വീണ്ടും തകർന്നത്. പി.ഡബ്ല്യു.ഡി അപകട മുന്നറിയിപ്പ് ബോർഡും സ്ഥാപിച്ചിട്ടുണ്ട്. റോഡ് വേണ്ടത്ര ബലപ്പെടുത്താതെയും, അശാസ്ത്രീയമായി ടൈൽ വിരിച്ചതും, ഉദ്യോഗസ്ഥരുടെ അനാസ്ഥയുമാണ് ടൈൽ താഴ്ന്നുപോകാൻ കാരണമെന്ന് നാട്ടുകാർ ആരോപിച്ചു.