foto

ഒല്ലൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നിർമ്മിച്ച ഭാരത് ജോഡോ ഭവന്റെ ഉദ്ഘാടനച്ചടങ്ങിൽ നിന്ന്.

ഒല്ലൂർ: ഭാരത് ജോഡോ യാത്രയുടെ ഭാഗമായി ഒല്ലൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നിർമ്മിച്ച ഭാരത് ജോഡോ ഭവന്റെ ജില്ലാതല ഉദ്ഘാടനം ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂർ നിർവഹിച്ചു. കോൺഗ്രസ് ഒല്ലൂർ ബ്ലോക്ക് പ്രസിഡന്റ് ജെയ്ജു സെബാസ്റ്റ്യൻ അദ്ധ്യക്ഷത വഹിച്ചു. എം.പി. വിൻസെന്റ് മുഖ്യപ്രഭാഷണം നടത്തി. സിജോ കടവിൽ, കെ.സി. അഭിലാഷ്, ജോണി ചിറയത്ത്, ഡേവിസ് ചക്കാലക്കൽ, ശോഭ ചന്ദ്രൻ, പി.എ. വർഗീസ്, ബിന്ദു കാട്ടുങ്ങൽ, കെ.എൻ. വിജയകുമാർ, വിനീഷ് തയ്യിൽ, ആനന്ദ് മൊയ്‌ലൻ, ശശി പോട്ടയിൽ, ഫ്രാങ്കോ തൃക്കൂകാരൻ, ഇ.വി. സുനിൽരാജ്, റിസൺ വർഗീസ്, സന്ദീപ് സഹദേവൻ, ടോമി ഒല്ലൂക്കാരൻ, സി.എം. രാമചന്ദ്രൻ, ടി.ആർ. ഷാജു, എൻ.ടി. കുട്ടൻ, സി.എം. രാമദാസ് എന്നിവർ പങ്കെടുത്തു.