mahila-association-
ജനാധിപത്യ മഹിളാ അസോസിയേഷൻ ഏരിയ സമ്മേളനത്തോടനുബന്ധിച്ച് ചേർന്ന പൊതുസമ്മേളനം ടി.എൻ. സീമ ഉദ്ഘാടനം ചെയ്യുന്നു.

തൃപ്രയാർ: ദളിത് പെൺകുട്ടികൾക്കെതിരെയുള്ള പീഡനങ്ങൾ ബി.ജെ.പി ഭരണത്തിൽ നിത്യസംഭവമായിരിക്കുന്നുവെന്ന് അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ കേന്ദ്ര കമ്മിറ്റിയംഗം ടി.എൻ. സീമ പറഞ്ഞു. ജനാധിപത്യ മഹിളാ അസോസിയേഷൻ നാട്ടിക ഏരിയ സമ്മേളനത്തിന്റെ ഭാഗമായുള്ള പൊതുസമ്മേളനം വലപ്പാട് ചന്തപ്പടിയിൽ ഉദ്ഘാടനം ചെയ്തത് സംസാരിക്കുകയായിരുന്നു ടി.എൻ. സീമ.

പൊതുസമ്മേളനത്തിന് മുമ്പ് വലപ്പാട് കോതകുളത്ത് പ്രകടനം നടന്നു. ഏരിയ പ്രസിഡന്റ് രാജിഷ ശിവജി അദ്ധ്യക്ഷയായി. ജില്ലാ സെക്രട്ടറി ഉഷ പ്രഭുകുമാർ, സംസ്ഥാന കമ്മിറ്റിയംഗം കെ.ആർ. സീത, ജില്ലാ കമ്മിറ്റിയംഗം കെ.ബി. സുധ, നൂറുൽ ഹുദ, സംഘാടക സമിതി ചെയർമാൻ ഇ.കെ. തോമസ്, മഞ്ജുള അരുണൻ എന്നിവർ സംസാരിച്ചു. ഇന്ന് രാവിലെ 10ന് വലപ്പാട് ബീച്ച് ചിത്ര ഓഡിറ്റോറിയത്തിൽ നടക്കുന്ന പ്രതിനിധി സമ്മേളനം അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ഗിരിജാദേവി ഉദ്ഘാടനം ചെയ്യും. സംസ്ഥാന കമ്മിറ്റിയംഗങ്ങളായ മേരി തോമസ്, കെ.ആർ. സീത എന്നിവർ പങ്കെടുക്കും.