കൊരട്ടി: കേന്ദ്ര പഞ്ചായത്ത് രാജ് മന്ത്രാലയം പൂനെയിൽ സംഘടിപ്പിക്കുന്ന ദേശീയ സെമിനാറിലേക്ക് കൊരട്ടി പഞ്ചായത്തിന്റെ ഗ്രീൻ കൊരട്ടി കെയർ കൊരട്ടി പദ്ധതിയുടെ വിഷയം അവതരിപ്പിക്കുന്നതിന് ക്ഷണം ലഭിച്ചു. ഗ്രീൻ ആൻഡ് ക്ലീൻ മാതൃക വിഭാഗത്തിൽ കേരളത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ഏക പഞ്ചായത്താണ് കൊരട്ടി. സെപ്തംബർ 22, 23, 24 തീയതികളിലാണ് സെമിനാർ. ശിശു സൗഹ്യദം, വനിതാ സൗഹൃദം, ഭരണ മാതൃക, ജല മാതൃക വില്ലേജ്, ആരോഗ്യ പഞ്ചായത്ത് എന്നീ വിഭാഗങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. കൊരട്ടി പഞ്ചായത്തിന്റെ ഹരിതകർമ്മ സേനാ പ്രവർത്തനം, ബോട്ടിൽ ബൂത്ത്, പൊതുജന ശുചിത്വ പരിപാടികൾ, സ്‌നേഹ മരം, ഓർമ്മ മരം, തൊഴിലുറപ്പ് നഴ്‌സറി, മഞ്ഞൾപ്രസാദം, നിലാവ് എൽ.ഇ.ഡി പഞ്ചായത്ത് എന്നീ പദ്ധതികളാണ് ദേശീയ സെമിനാറിൽ അവതരണത്തിന് തിരഞ്ഞെടുത്തത്.