accident

കൊരട്ടി: ദേശീയ പാതയിൽ ജെ.ടി.എസ് ജംഗ്ഷനിൽ ടെമ്പോ വാൻ ഡിവൈഡറിൽ ഇടിച്ചു മറിഞ്ഞു റോഡിൽ ഡീസൽ ഒഴുകി. അപകട സാദ്ധ്യത കണക്കിലെടുത്ത് ചാലക്കുടി ഫയർഫോഴ്‌സ് രക്ഷാ പ്രവർത്തനം നടത്തി. ഫയർഫോഴ്സിന്റെ സഹായത്തോടെ ഉയർന്ന മർദ്ദത്തിൽ വെള്ളം പമ്പ് ചെയ്താണ് ഡീസൽ നിർവീര്യമാക്കിയത്. സീനിയർ ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ പി.ഒ.വർഗീസിന്റെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം. അജിത് കുമാർ, വി.എസ്.സുധൻ, കെ.അരു, എസ്.അതുൽ എന്നിവർ ചേർന്ന് വെള്ളം പമ്പ് ചെയ്തു ഡീസൽ നീക്കം ചെയ്തു. അപകടത്തിൽ ആർക്കും പരിക്കില്ല.

ശ്രീ​നാ​രാ​യ​ണ​ ​സാ​ഹി​ത്യ​ ​പ​രി​ഷ​ത്ത്
പ​ത്രാ​ധി​പ​ർ​ ​അ​നു​സ്മ​ര​ണം​ ​ഇ​ന്ന്

തൃ​ശൂ​ർ​:​ ​തോ​ളൂ​ർ​ ​ശ്രീ​നാ​രാ​യ​ണ​ ​സാ​ഹി​ത്യ​ ​പ​രി​ഷ​ത്തി​ന്റെ​ ​ആ​ഭി​മു​ഖ്യ​ത്തി​ൽ​ ​കേ​ര​ള​കൗ​മു​ദി​ ​സ്ഥാ​പ​ക​ ​പ​ത്രാ​ധി​പ​ർ​ ​പ​ദ്മ​ഭൂ​ഷ​ൺ​ ​കെ.​സു​കു​മാ​ര​ന്റെ​ 41ാം​ ​ച​ര​മ​വാ​ർ​ഷി​ക​ ​അ​നു​സ്മ​ര​ണ​യോ​ഗം​ ​ഇ​ന്ന് ​രാ​വി​ലെ​ 10.30​ന് ​ക​ണി​മം​ഗ​ലം​ ​തോ​ളൂ​ർ​ ​രാ​മ​ൻ​ ​ഹാ​ളി​ൽ​ ​ന​ട​ക്കും.​ ​ശ്രീ​നാ​രാ​യ​ണ​ ​സാ​ഹി​ത്യ​ ​പ​രി​ഷ​ത്ത് ​പ്ര​സി​ഡ​ന്റ് ​ഡോ.​തോ​ളൂ​ർ​ ​ശ​ശി​ധ​ര​ൻ​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യും.​ ​പ്രൊ​ഫ.​പി.​സ​ര​ളാ​ഭാ​യി​ ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ക്കും.​ ​മു​ൻ​ ​എം.​എ​ൽ.​എ​ ​ടി.​വി.​ച​ന്ദ്ര​മോ​ഹ​ൻ​ ​മു​ഖ്യാ​തി​ഥി​യാ​കും.​ ​എ​ട​ത്ര​ ​ജ​യ​ൻ,​ ​അ​രു​ൺ​ ​എ​സ്.​തോ​ളൂ​ർ,​ ​ഡോ.​കെ.​ആ​ർ.​സാ​ജി,​ ​ഡോ.​എം.​എ​സ്.​ശ്രീ​രാ​ജ്,​ ​കെ.​പി.​ജോ​ർ​ജ്ജ് ​തു​ട​ങ്ങി​യ​വ​ർ​ ​സം​സാ​രി​ക്കും.​ 11.30​ന് 80​ ​വ​യ​സി​നു​ള്ളി​ൽ​ 90​ ​കൃ​തി​ക​ൾ​ ​ര​ചി​ച്ച​ ​ഡോ.​ഷൊ​ർ​ണൂ​ർ​ ​കാ​ർ​ത്തി​കേ​യ​നു​ള്ള​ ​സ്വീ​ക​ര​ണം​ ​പു​രാ​വ​സ്തു​ ​ഗ​വേ​ഷ​ക​ൻ​ ​ടി.​ആ​ർ.​സു​രേ​ഷ് ​കു​മാ​ർ​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യും.​ ​ടി.​എ​ൻ.​ആ​ന​ന്ദ​പ്ര​സാ​ദ് ​ഉ​പ​ഹാ​രം​ ​ന​ൽ​കും.​ ​കെ.​ഭ​വ​ദാ​സ​ൻ​ ​ന​മ്പൂ​തി​രി​ ​അ​നു​ഗ്ര​ഹ​ ​പ്ര​ഭാ​ഷ​ണം​ ​ന​ട​ത്തും.​ ​പ​ത്രാ​ധി​പ​ർ​ ​സ്മാ​ര​ക​ ​ക​വി​സ​മ്മേ​ള​ന​വു​മു​ണ്ടാ​കും.

തി​രു​വോ​ണം​ ​ബ​മ്പ​ർ​:​ ​റെ​ക്കാ​ഡ് ​വി​ല്പന

തൃ​ശൂ​ർ​ ​:​ ​സം​സ്ഥാ​ന​ ​ഭാ​ഗ്യ​ക്കു​റി​യു​ടെ​ ​ഈ​ ​വ​ർ​ഷ​ത്തെ​ ​തി​രു​വോ​ണം​ ​ബ​മ്പ​റി​ൽ​ ​ജി​ല്ല​യി​ൽ​ ​റെ​ക്കാ​ഡ് ​വി​ൽ​പ്പ​ന.​ ​ഇ​തി​ന​കം​ 35​ ​കോ​ടി​യു​ടെ​ ​ടി​ക്ക​റ്റു​ക​ൾ​ ​വി​റ്റ​ഴി​ഞ്ഞു.​ 8,79,200​ ​ടി​ക്ക​റ്റു​ക​ളാ​ണ് ​വി​റ്റ​ത്.​ ​ടി​ക്ക​റ്റെ​ടു​ക്കു​ന്ന​തി​ൽ​ ​അ​ഞ്ച് ​ശ​ത​മാ​നം​ ​പേ​ർ​ക്ക് ​സ​മ്മാ​നം​ ​കി​ട്ടു​ന്ന​ ​രീ​തി​യി​ലാ​ണ് ​ഓ​ണം​ ​ബ​മ്പ​ർ​ ​ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.​ ​പ​ത്ത് ​സീ​രി​സു​ക​ളി​ലാ​ണ് ​ടി​ക്ക​റ്റ് ​പു​റ​ത്തി​റ​ക്കി​യ​ത്.​ ​സം​സ്ഥാ​ന​ ​ഭാ​ഗ്യ​ക്കു​റി​ ​ച​രി​ത്ര​ത്തി​ലെ​ ​ഏ​റ്റ​വും​ ​ഉ​യ​ർ​ന്ന​ ​സ​മ്മാ​ന​ത്തു​ക​യു​മാ​യി​ ​തി​രു​വോ​ണം​ ​ബ​മ്പ​ർ​ ​ഇ​ന്ന് ​ഉ​ച്ച​യ്ക്ക് ​ര​ണ്ടി​നാ​ണ് ​ന​റു​ക്കെ​ടു​ക്കു​ക.​ 25​ ​കോ​ടി​യാ​ണ് ​ഒ​ന്നാം​ ​സ​മ്മാ​നം.​ ​അ​ഞ്ച് ​കോ​ടി​ ​ര​ണ്ടാം​ ​സ​മ്മാ​നം.