 
ചേർപ്പ്: പനംകുളം - എട്ടുമന സർവീസ് സഹകരണ ബാങ്ക് നിറവ് 2022 വിദ്യാഭ്യാസ പുരസ്‌കാര വിതരണം നടത്തി. കേരള ബാങ്ക് വൈസ് പ്രസിഡന്റ് എം.കെ. കണ്ണൻ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് പി.കെ. ലോഹിതാക്ഷൻ അദ്ധ്യക്ഷനായി. എസ്.എസ്.എൽ.സി, പ്ലസ് ടു, വി.എച്ച്.എസ്.ഇ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾ, പി.എച്ച്.ഡി നേടിയ ഡോ. വി.ഡി. ദീപ, മാസ്റ്റർ ഒഫ് അർബൻ ആൻഡ് റൂറൽ പ്ലാനിംഗിൽ രണ്ടാം റാങ്ക് നേടിയ അരുൺ അജിത്ത് മണക്കുന്നത്ത് എന്നിവരെ ആദരിച്ചു. ചേർപ്പ് ബ്ലോക്ക് പഞ്ചായത്ത് അംഗം ഹസീന അക്ബർ, പഞ്ചായത്ത് അംഗങ്ങളായ അനിത അനിലൻ, ജയ പ്രതാപൻ, അമ്പിളി അജിത്ത്, പി.എ. ഷാജഹാൻ, ബാങ്ക് സെക്രട്ടറി പി.എസ്. ശ്രീലേഖ എന്നിവർ പ്രസംഗിച്ചു.