 
ഭാരത് ജോഡോ യാത്രയുടെ ബോർഡ് തകർത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രവർത്തകർ നടത്തിയ സമരം.
വടക്കാഞ്ചേരി: വടക്കാഞ്ചേരി നിയോജക മണ്ഡലത്തിലെ അത്താണി, മിണാലൂർ, കുറ്റിയങ്കാവ് ജംഗ്ഷനിൽ സ്ഥാപിച്ചിരുന്ന ഭാരത് ജോഡോ യാത്രയുടെ ബോർഡ് സി.പി.എം പ്രവർത്തകർ തകർത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രവർത്തകർ തകർത്ത ബോർഡുമായി റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. തകർത്ത ബോർഡ് വീണ്ടും സ്ഥാപിക്കുന്നതിനിടെ സി.പി.എം പ്രവർത്തകർ തടയാൻ ശ്രമിച്ചത് സംഘർഷത്തിനിടയാക്കി. ഡി.സി.സി ജനറൽ സെക്രട്ടറി കെ. അജിത്ത് കുമാർ സമരം ഉദ്ഘാടനം ചെയ്തു. രാജേന്ദ്രൻ അരങ്ങത്ത്, ഷാഹിദ റഹിമാൻ, എൻ.ആർ. രാധാകൃഷ്ണൻ, പി.ജി. ജയദീപ്, കെ.ടി. ജോയ് എന്നിവർ പ്രസംഗിച്ചു.