1

പട്ടിക്കാംതൊടി രാവുണ്ണി മേനോൻ സ്മാരക പുരസ്‌കാര സമ്മേളനം പത്മശ്രീ കലാമണ്ഡലം ഗോപി ഉദ്ഘാടനം ചെയ്യുന്നു.

ചെറുതുരുത്തി: കഥകളിയിലെ കല്ലുവഴിച്ചിട്ടയുടെ പരമാചാര്യനായിരുന്ന പട്ടിക്കാംതൊടി രാവുണ്ണി മേനോന്റെ സ്മരണാർത്ഥം ഏർപ്പെടുത്തിയ പുരസ്‌കാരം കലാമണ്ഡലം കല്ലുവഴി വാസുവിന് സമ്മാനിച്ചു. പത്മശ്രീ കലാമണ്ഡലം ഗോപി സമ്മേളനം ഉദ്ഘാടനം ചെയ്തു. രജിസ്ട്രാർ ഡോ. രാജേഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. പ്രൊഫ. ഡോ. എം.വി. നാരായണൻ പുരസ്‌കാരം സമ്മാനിച്ചു. വെള്ളിനേഴി രാമൻകുട്ടി മാസ്റ്റർ, കലാമണ്ഡലം ക്ഷേമാവതി, ഡോ. എൻ.ആർ. ഗ്രാമപ്രകാശ്, ടി.കെ. വാസു, കലാമണ്ഡലം പ്രഭാകരൻ, കെ. രവീന്ദ്രൻ എന്നിവർ പ്രസംഗിച്ചു.