 
കൊടുങ്ങല്ലൂർ: കെ.കെ.ടി.എം സീഡ്‌സിന്റെ നേതൃത്വത്തിൽ മഹാകവി കുഞ്ഞിക്കുട്ടൻ തമ്പുരാന്റെ 158-ാം ജന്മദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. കൊടുങ്ങല്ലൂർ വിദ്വത് പീഠം സംസ്‌കൃത കോളേജിൽ നടന്ന പരിപാടി സോപാനം ഉണ്ണിക്കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സീഡ്‌സ് പ്രസിഡന്റ് ആര്യ രാമചന്ദ്രൻ അദ്ധ്യക്ഷയായി. ബക്കർ മേത്തല കുഞ്ഞിക്കുട്ടൻ തമ്പുരാൻ അനുസ്മരണം നടത്തി. തുടർന്ന് കൊടുങ്ങല്ലൂർ സബ് ജില്ലയിലെ ഹൈസ്‌കൂൾ വിഭാഗം വിദ്യാർത്ഥികളുടെ കാവ്യാലാപന മത്സരം നടന്നു. കവി സമ്മേളനം സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. പ്രവീൺ മോഹൻ, യു.പി. ശശിധരൻ, കലാധരൻ എൻ, ടി.ബി. രാധാമണി, അൻവർ കരൂപ്പടന്ന എന്നിവർ കവിതകൾ ആലപിച്ചു. സമാപന സമ്മേളനം നഗരസഭ ചെയർപേഴ്‌സൺ എം.യു. ഷിനിജ ഉദ്ഘാടനം ചെയ്തു. പ്രൊഫ. പദ്മാദേവി വിജയികൾക്ക് സമ്മാനദാനം നടത്തി. ലീന പ്രതാപൻ സ്വാഗതവും അഷറഫ് ഉള്ളിശ്ശേരി നന്ദിയും പറഞ്ഞു. വിനോദ് എൻ. രാജൻ, കെ.സി. ബാലകൃഷ്ണൻ, ടി.കെ. കോമളം, ജീജ രാമകൃഷ്ണൻ, സി.ഡി. ബുൾഹർ, എ.പി. മുരളിധരൻ, എ.കെ. താരനാഥ്, അഡ്വ. റംലത്ത്, പ്രദീപ്കുമാർ രാജ, അഡ്വ. ഭാനുപ്രകാശ്, സുനിത ഹരിദാസ്, വി.കെ. രാജലക്ഷ്മി എന്നിവർ നേതൃത്വം നൽകി.