ചേലക്കര: മുള്ളൂർക്കര പഞ്ചായത്തിലെ ആറ്റൂർ വളവിൽ ഞായറാഴ്ച പുലർച്ചെ കാട്ടാനയിറങ്ങി. നായാടി കോളനി പരിസരത്താണ് കാട്ടാന കൃഷി നാശം വരുത്തിയിരിക്കുന്നത്. കാരക്കാട്, മേലെക്കുളം ഭാഗത്തുകൂടി സഞ്ചരിച്ചാണ് നായാടിക്കോളനി ഭാഗത്തെത്തിയിട്ടുള്ളത്. ഒരു ആനയാണ് എത്തിയിട്ടുള്ളതാണെന്നാണ് കാൽപ്പാടുകളിൽ നിന്നും വനപാലകർ അനുമാനിക്കുന്നത്. നായാടി കോളനിയിലെ മാധവൻ, ഭാസ്‌കരൻ എന്നിവരുടെ കവുങ്ങ്, തെങ്ങ് എന്നിവയാണ് നശിപ്പിച്ചിട്ടുള്ളത്.