 
അടിച്ചിലി ഈസ്റ്റ് ശാഖ നടത്തിയ പ്രതിഷേധ യോഗം എസ്.എൻ.ഡി.പി ചാലക്കുടി യൂണിയൻ സെക്രട്ടറി കെ.എ. ഉണ്ണിക്കൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു.
മേലൂർ: ചെമ്പഴന്തി പുരുഷ സ്വയംസഹായ സംഘത്തിന്റെ ഫ്‌ളക്‌സ് നശിപ്പിച്ചതിൽ പ്രതിഷേധിച്ച് എസ്.എൻ.ഡി.പി അടിച്ചിലി ഈസ്റ്റ് ശാഖ പ്രവർത്തകർ പ്രകടനം നടത്തി. തുടർന്ന് നടന്ന പ്രതിഷേധ യോഗം യൂണിയൻ സെക്രട്ടറി കെ.എ. ഉണ്ണിക്കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ശാഖാ സെക്രട്ടറി ഷീബ രവീന്ദ്രൻ, വൈസ് പ്രസിഡന്റ് എം.ഡി. സഞ്ജയൻ, കൺവീനർ ടി.പി. സജീവൻ എന്നിവർ പ്രസംഗിച്ചു.