പാവറട്ടി: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര കേരളത്തിൽ പ്രവേശിച്ചപ്പോൾ ബി.ജെ.പിയുടേയും സി.പി.എമ്മിന്റേയും ഉറക്കം നഷ്ടമായെന്ന് ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂർ അഭിപ്രായപ്പെട്ടു. എളവള്ളി മണ്ഡലത്തിലെ വാക കോൺഗ്രസ് ഭവൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്റ് സി.ജെ. സ്റ്റാൻലി അദ്ധ്യക്ഷത വഹിച്ചു. ദളിത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് സി.സി. ശ്രീകുമാർ മുഖ്യപ്രഭാഷണം നടത്തി. ഡി.സി.സി സെക്രട്ടറി പി.കെ. രാജൻ, എ.ടി.സ്റ്റീഫൻ മാസ്റ്റർ, സി.ടി. ഫ്രാൻസിസ്, സി.ഡി. ആന്റോ, സീമ ഷാജു, വർഗീസ് മാനത്തിൽ, പ്രസാദ് പണിക്കൻ തുടങ്ങിയവർ സംസാരിച്ചു.