തൃശൂർ: എസ്.എൻ.ഡി.പി തൃശൂർ യൂണിയന്റെ ആഭിമുഖ്യത്തിൽ ശ്രീനാരായണ ഗുരു മഹാസമാധി ദിനാചരണത്തിന്റെ ഭാഗമായി 21ന് ഉപവാസവും സമൂഹ പ്രാർത്ഥനയും നടത്തും. വടക്കുന്നാഥ ക്ഷേത്രം മൈതാനി തെക്കേ ഗോപുരനടയിൽ രാവിലെ 9.30 മുതൽ വൈകിട്ട് 3.30വരെ നടക്കുന്ന ചടങ്ങ് പി.ബാലചന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. യോഗം അസി.സെക്രട്ടറി കെ.വി. സദാനന്ദൻ, യൂണിയൻ പ്രസിഡന്റ് ഐ.ജി. പ്രസന്നൻ, ടി.ആർ. രഞ്ജു, അഡ്വ. സംഗീത വിശ്വനാഥൻ എന്നിവർ പങ്കെടുക്കും.