
തൃശൂർ: ചിത്രകാരികളുടെ സംഘടന മേരാക്കിയിലെ 20ഓളം ചിത്രകാരികൾ ഡി.ടി.പി.സിയുടെ നേതൃത്വത്തിൽ നടന്ന ഏകദിന ക്യാമ്പിൽ തൃശൂരിന്റെ കാണാക്കാഴ്ചകൾ വരച്ചു. ഇന്ത്യയിൽ ആദ്യമായി ചിത്രകാരികളുടെ കൂട്ടായ്മയ്ക്ക് ലഭിച്ച തപാൽ സ്റ്റാമ്പിന്റെ പ്രകാശനം റൂറൽ എസ്. പി. ഐശ്വര്യ ഡോംഗ്രെ മേരാക്കി ക്യൂറേറ്റർ പ്രതീക്ഷ സുബിനു നൽകി പ്രകാശനം ചെയ്തു. പത്രപ്രവർത്തക യൂണിയൻ സംസ്ഥാന പ്രസിഡന്റ് വിനീത മുഖ്യാതിഥിയായി. വിലങ്ങൻകുന്നിൽ നിന്നുള്ള തൃശൂരിന്റെ വേറിട്ട കാഴ്ചകളും വിലങ്ങൻകുന്നിന്റെ ഭംഗിയുമാണ് മേരാക്കി ചിത്രീകരിച്ചത്. തുടർന്ന് വിലങ്ങൻകുന്നിൽ വൃക്ഷത്തെ നട്ട് ക്യാമ്പിനു സമാപനം കുറിച്ചു.