1

തൃശൂർ: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ പ്രചാരണാർത്ഥം, വാദ്യകുലപതി പെരുവനം കുട്ടന്മാരാർ നേതൃത്വം നൽകുന്ന 151 കലാകാരന്മാരുടെ മേളം 24ന് വൈകിട്ട് നാലിന് തെക്കെഗോപുരനടയിൽ അരങ്ങേറും. യാത്രയുടെ വിളംബരം അറിയിച്ചുകൊണ്ടുള്ള മഹാമേളമാണ്‌ നടക്കുന്നത്. 151 കലാകാരന്മാർ മേളത്തിൽ അണിനിരക്കുമെന്ന് സംഘാടകസമിതി ചെയർമാൻ ജോസ് വള്ളൂർ, കൾച്ചറൽ കമ്മിറ്റി ചെയർമാൻ കെ.ബി. ശശികുമാർ എന്നിവർ അറിയിച്ചു.

ഭാ​ര​ത് ​ജോ​ഡോ​ ​വി​ളം​ബ​ര​ ​ജാ​ഥ​ ​ഇ​ന്ന്

തൃ​ശൂ​ർ​:​ ​ഭാ​ര​ത് ​ജോ​ഡോ​ ​പ​ദ​യാ​ത്ര​യെ​ ​വ​ര​വേ​ൽ​ക്കാ​ൻ​ ​ജി​ല്ല​യി​ലെ​ ​മു​ഴു​വ​ൻ​ ​ഒ​രു​ക്ക​ങ്ങ​ളും​ ​പൂ​ർ​ത്തി​യാ​യ​താ​യി​ ​ഡി.​സി.​സി​ ​പ്ര​സി​ഡ​ന്റ് ​ജോ​സ് ​വ​ള്ളൂ​ർ​ ​പ​റ​ഞ്ഞു.​ ​രാ​ഹു​ൽ​ ​ഗാ​ന്ധി​ ​ന​യി​ക്കു​ന്ന​ ​ഭാ​ര​ത് ​ജോ​ഡോ​ ​യാ​ത്ര​യു​ടെ​ ​വ​ര​വ​റി​യി​ക്കു​ന്ന​ ​വി​ളം​ബ​ര​ജാ​ഥ​ ​ഇ​ന്ന് ​വൈ​കി​ട്ട് ​നാ​ലി​ന് ​സ്വ​രാ​ജ് ​റൗ​ണ്ടി​ൽ​ ​ന​ട​ക്കും.​ ​ഡി.​സി.​സി​ ​ഓ​ഫീ​സി​ൽ​ ​നി​ന്ന് ​ആ​രം​ഭി​ക്കു​ന്ന​ ​വി​ളം​ബ​ര​ജാ​ഥ​ ​ന​ഗ​രം​ ​ചു​റ്റി​ ​കോ​ർ​പ​റേ​ഷ​ൻ​ ​ഓ​ഫീ​സി​നു​ ​മു​ന്നി​ൽ​ ​സ​മാ​പി​ക്കും.