radha
എസ്. ടി. പ്രൊമോട്ടർമാർക്കുള്ള പരിശീലനം കിലയിൽ മന്ത്രി കെ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയുന്നു

തൃശൂർ: പിന്നാക്കക്കാരുടെ ആവശ്യങ്ങളറിഞ്ഞ് പ്രവർത്തിക്കാൻ അവരെയും ഉൾപ്പെടുത്തിക്കൊണ്ടുള്ള പദ്ധതി ആസൂത്രണം നടത്തണമെന്ന് മന്ത്രി കെ. രാധാകൃഷ്ണൻ. പട്ടികവർഗ പ്രമോട്ടർമാർക്കായി കിലയിൽ സംഘടിപ്പിച്ച രണ്ടാംഘട്ട ട്രെയിനിംഗ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

അധികാരവും സമ്പത്തും മേലുദ്യോഗസ്ഥരിൽ മാത്രം നിലനിൽക്കുമ്പോഴാണ് തകർച്ചയുണ്ടാകുന്നത്. അവ വികേന്ദ്രീകരിച്ചാൽ മാത്രമേ വികസനമുണ്ടാകൂ. കണ്ണൂർ, കാസർകോട് ജില്ലയിൽ നിന്നായി 60 പ്രൊമോട്ടർമാരാണ് പരിശീലനത്തിൽ പങ്കെടുക്കുന്നത്.

കില ഡയറക്ടർ ജനറൽ ഡോ. ജോയ് ഇളമൺ അദ്ധ്യക്ഷനായി. പട്ടികവർഗ വികസനവകുപ്പ് അസി. ഡയറക്ടർ എസ്. വിധുമോൾ, കില ട്രൈബൽ ഡെവലപ്മന്റ് ഓഫീസർ എം. ഷമീന, അസി. ട്രൈബൽ ഡെവലപ്‌മെന്റ് ഓഫീസർ കെ.ജി. മനോജ്, കോഴ്‌സ് ഡയറക്ടർ വിനോദ്കുമാർ എന്നിവർ പങ്കെടുത്തു.

മോ​ഹ​ൻ​ ​ഭാ​ഗ​വ​തി​നെ​ ​സ​ന്ദ​ർ​ശി​ച്ച​ ​ഗ​വ​ർ‍​ണ​ർ‍​ക്ക് ​മ​നോ​നി​ല​ ​തെ​റ്റി: ജ​യ​രാ​ജൻ

പു​ന്ന​യൂ​ർ​ക്കു​ളം​:​ ​ആ​ർ.​എ​സ്.​എ​സി​ന്റെ​ ​അ​ഖി​ലേ​ന്ത്യാ​ ​ത​ല​വ​ൻ​ ​മോ​ഹ​ൻ​ ​ഭാ​ഗ​വ​തി​നെ​ ​സ​ന്ദ​ർ​ശി​ച്ച​ ​കേ​ര​ള​ ​ഗ​വ​ർ​ണ​ർ​ക്ക് ​മ​നോ​നി​ല​ ​തെ​റ്റി​യെ​ന്ന് ​സി.​പി.​എം​ ​സം​സ്ഥാ​ന​ ​ക​മ്മി​റ്റി​ ​അം​ഗം​ ​പി.​ ​ജ​യ​രാ​ജ​ൻ.​ ​മൂ​ന്നു​ ​വ​ർ​ഷം​ ​മു​ൻ​പ് ​ക​ണ്ണൂ​ർ​ ​സ​ർ​വ​ക​ലാ​ശാ​ല​യി​ലെ​ ​സെ​മി​നാ​റി​ൽ​ ​ന​ട​ന്ന​ ​പ്ര​തി​ഷേ​ധം​ ​മു​ഖ്യ​മ​ന്ത്രി​ ​ന​ട​ത്തി​യ​ ​ഗൂ​ഢാ​ലോ​ച​ന​യാ​ണെ​ന്നാ​ണ് ​ക​ണ്ടെ​ത്ത​ൽ.​ ​സ​മ​നി​ല​ ​തെ​റ്റി​യ​തു​കൊ​ണ്ടാ​ണ് ​തോ​ന്നി​പോ​ലെയാണ് അദ്ദേഹം ​ ​പ​റ​യു​ന്ന​തെ​ന്നും​ ​ജ​യ​രാ​ജ​ൻ​ ​ആ​രോ​പി​ച്ചു.​ ​വ​ന്നേ​രി​ ​ഗോ​പി​യേ​ട്ട​ൻ​ ​സ്മാ​ര​ക​ ​വാ​യ​ന​ശാ​ല​ ​കെ​ട്ടി​ടം​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യു​ക​യാ​യി​രു​ന്നു​ ​അ​ദ്ദേ​ഹം.​ എം.​ ​സു​നി​ൽ​ ​അ​ദ്ധ്യ​ക്ഷ​നാ​യി.​ ​എ​ൻ.​കെ.​ ​അ​ക്ബ​ർ​ ​എം.​എ​ൽ.​എ,​ ​വി.​എം.​ ​അ​ബു,​ ​പി.​കെ.​ ​ഖ​ലീ​മു​ദ്ദീ​ൻ,​ ​ഷാ​ജി​ ​തു​ട​ങ്ങി​യ​വ​ർ​ ​പ്ര​സം​ഗി​ച്ചു.