വടക്കാഞ്ചേരി: ശ്രീനാരായണ ഗുരുദേവന്റെ സമാധി ദിനം തലപ്പിളളി എസ്.എൻ.ഡി.പി യൂണിയന്റെ നേതൃത്വത്തിൽ വിപുലമായി ആചരിക്കും. ഗുരുദേവൻ സ്ഥാപിച്ച പാർളിക്കാട് നടരാജഗിരി ബാലസുബ്രമണ്യ ക്ഷേത്രത്തിലെ ഗുരുദേവ ക്ഷേത്രത്തിൽ വച്ച് ഉപവാസം, ഗുരുദേവ കൃതികളുടെ പരായണം, അഖണ്ഡനാമ ജപം, വിശേഷാൽ പൂജ, ശാന്തി ഹോമം, സമൂഹ പ്രാർത്ഥന, സമാധി പൂജ, അന്നദാനം എന്നിവ നടക്കുമെന്ന് യൂണിയൻ സെക്രട്ടറി ടി.ആർ. രാജേഷ് അറിയിച്ചു.