
തൃശൂർ: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പമ്പര വിഡ്ഢിയാണെന്നും വിവര ദോഷിയായ ഗവർണർ എത്രയും പെട്ടെന്ന് രാജിവയ്ക്കുന്നതാണ് നല്ലതെന്നും മുൻമന്ത്രി എം.എം.മണി പറഞ്ഞു. ഇത്രയും ബുദ്ധിശൂന്യനെ കേന്ദ്രം അടിച്ചേൽപ്പിച്ചത് മര്യാദകേടാണ്. രാഗേഷിനും മുഖ്യമന്ത്രിക്കും എതിരായ ആരോപണങ്ങൾ വിഡ്ഢിത്തമാണ്. ഇരിക്കുന്ന പദവിയോട് ഗവർണർ നീതി പുലർത്തുന്നില്ല. മോഹൻ ഭാഗവതിനെ കാണാൻ പോയതോടെ ഗവർണർ ആരാണെന്ന് തെളിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.