 
ചേലക്കര: എല്ലാ കുട്ടികളേയും നീന്തൽ പഠിപ്പിക്കാനുറച്ച് പുലാക്കോട് എ.എൽ.പി സ്‌കൂൾ. സ്‌കൂളിൽ നിന്നും അധികം വിദൂരത്തല്ലാത്ത അയ്യപ്പൻ കുളത്തിലാണ് കുട്ടികൾക്ക് നീന്തൽ പരിശീലനം ആരംഭിച്ചത്. പായൽ പിടിച്ചു കിടന്നിരുന്ന ഈ കുളം പഞ്ചായത്ത് നവീകരിച്ച് സുന്ദരമാക്കിയപ്പോൾ നീന്തൽ പഠിപ്പിക്കാനും വളരെ അനുയോജ്യമായി സ്‌കൂളിലെ അദ്ധ്യാപകർക്കും ഒപ്പം രക്ഷിതാക്കൾക്കും തോന്നി. നീന്തലറിയാത്തതിനാൽ ഒരു കുട്ടിക്കുപോലും അപകടം സംഭവിക്കരുതെന്ന ഉദ്ദേശത്തോടു കൂടി പി.ടി.എയുടെ സഹായത്തോടെയാണ് ഇപ്പോൾ കുട്ടികൾക്ക് പരിശീലനം ആരംഭിച്ചിരിക്കുന്നത്. ചേലക്കര പഞ്ചായത്ത് വൈസ് പ്രസിഡന്റ് എച്ച്. ഷലീൽ പദ്ധതി ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ അംബിക അദ്ധ്യക്ഷത വഹിച്ചു. പ്രധാന അദ്ധ്യാപിക സുജാത ടീച്ചർ, പി.ടി.എ പ്രസിഡന്റ് ഹാജു, പ്രീത ടീച്ചർ തുടങ്ങിയവർ സംസാരിച്ചു.