ഗുരുവായൂർ യൂണിയന്റെ സമാദരണ സദസ് യൂണിയൻ സെക്രട്ടറി പി.എ. സജീവൻ ഉദ്ഘാടനം ചെയ്യുന്നു.
ഗുരുവായൂർ: എസ്.എൻ.ഡി.പി ഗുരുവായൂർ യൂണിയൻ സംഘടിപ്പിക്കുന്ന ശ്രീനാരായണ ഗുരുദേവന്റെ 95-ാമത് മഹാസമാധി ദിനാചരണത്തിന്റെ മൂന്നാം ദിവസം നടന്ന സമാദരണ സദസ് യൂണിയൻ സെക്രട്ടറി പി.എ. സജീവൻ ഉദ്ഘാടനം ചെയ്തു. പ്രാർത്ഥനയുടെ പ്രശസ്തിയെക്കുറിച്ച് യൂണിയൻ പ്രസിഡന്റ് പി.എസ്. പ്രേമാനന്ദൻ പ്രഭാഷണം നടത്തി. പ്രാർത്ഥനാ സംസ്‌കാരം വളർത്തുന്നതിലൂടെ ചിത്തഭ്രമം ഇല്ലാതെ കുടുംബ ജീവിതം നയിക്കാനാകുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. യൂണിയൻ ബോർഡ് അംഗം എ.എസ്. വിമലാനന്ദൻ മാസ്റ്റർ അദ്ധ്യക്ഷനായി. സ്വാഗത സംഘം വൈസ് ചെയർമാൻ ചുള്ളിപ്പറമ്പിൽ ശ്രീനിവാസൻ ഭദ്രദീപം തെളിച്ചു. പി.കെ. മനോഹരൻ, കെ.കെ. രാജൻ, എം.എ. ചന്ദ്രൻ, പി.വി. ഷൺമുഖൻ തുടങ്ങിയവർ സംസാരിച്ചു. ഗുരുവായൂർ യൂണിയന്റെ ആഭിമുഖ്യത്തിൽ അഞ്ച് ദിവസങ്ങളിലായാണ് സമാധിദിനാചരണം സംഘടിപ്പിക്കുന്നത്. നാലാം ദിവസമായ ഇന്ന് ശ്രീമദ് ബ്രഹ്മാനന്ദ സ്വാമികളുടെ ഭക്തിപ്രഭാഷണം നടക്കും.