temple
ക്ഷേത്രവാദ്യകലാ ക്ഷേമസഭയുടെ പ്രഥമ സുവർണ്ണമുദ്ര പുരസ്‌കാരം പരിയാരത്ത് ഗോപാലകൃഷ്ണൻ മാരാർക്ക് അഡ്വാ. എ. യു. രഘുരാമ പണിക്കർ സമർപ്പിക്കുന്നു

തൃശൂർ: ക്ഷേത്രവാദ്യകലാ ക്ഷേമസഭയുടെ പ്രഥമ സുവർണമുദ്ര പുരസ്‌കാരം പരിയാരത്ത് ഗോപാലകൃഷ്ണൻ മാരാർക്ക് അഡ്വ. എ.യു. രഘുരാമ പണിക്കർ സമർപ്പിച്ചു. ശബരിമല മുൻ മേൽശാന്തി അരീക്കര മന സുധീർ നമ്പൂതിരി ഭദ്രദീപം തെളിയിച്ചു. കേരളവർമ്മ കോളേജ് പ്രിൻസിപ്പൽ നാരായണമേനോൻ ഉദ്ഘാടനം ചെയ്തു. ഏഷ്യാഡ് ശശി മാരാർ അദ്ധ്യക്ഷനായി. കിഴക്കൂട്ട് അനിയൻ മാരാർ, ചികിത്സാ സഹായം വിതരണം ചെയ്തു. ചെറുശ്ശേരി കുട്ടൻ മാരാർ, വിനോദ് കണ്ടേങ്കാവിൽ, പ്രൊഫ. സി. അച്യുതൻ, നന്ദൻ വാകയിൽ, നെച്ചക്കോട്ട് ഉണ്ണിക്കൃഷ്ണൻ, ലമേഷ് മുരളി എന്നിവർ സംസാരിച്ചു.

ഫി​സി​യോ​ ​തെ​റാ​പ്പി​സ്റ്റു​ക​ളു​ടെ ​മാ​ർ‍​ച്ച് ​ഇ​ന്ന്

തൃ​ശൂ​ർ​:​ ​ആ​രോ​ഗ്യ​ ​സ​ർ​വ​ക​ലാ​ശാ​ല​യി​ൽ​ 10​ ​വ​ർ​ഷ​മാ​യി​ ​നി​ല​നി​ൽ​ക്കു​ന്ന​ ​ഫി​സി​യോ​തെ​റാ​പ്പി​ ​അ​ദ്ധ്യാ​പ​ക​രു​ടെ​ ​യോ​ഗ്യ​താ​മാ​ന​ദ​ണ്ഡം​ ​മാ​റ്റാ​നും,​ ​ഫി​സി​യാ​ട്രി​സ്റ്റു​ക​ളെ​ ​അ​ദ്ധ്യാ​പ​ക​രാ​യി​ ​നി​യ​മി​ക്കാ​നു​മു​ള്ള​ ​നീ​ക്ക​ത്തി​നെ​തി​രേ​ ​ചൊ​വ്വാ​ഴ്ച​ ​സ​ർ​വ​ക​ലാ​ശാ​ല​യി​ലേ​ക്ക് ​മാ​ർ​ച്ച് ​ന​ട​ത്തു​മെ​ന്ന് ​കേ​ര​ള​ ​അ​സോ​സി​യേ​ഷ​ൻ​ ​ഫൊ​ർ​ ​ഫി​സി​യോ​തെ​റാ​പ്പി​സ്റ്റ്‌​സ് ​കോ​ ​-​ ​ഓ​ർ​ഡി​നേ​ഷ​ൻ​ ​ഭാ​ര​വാ​ഹി​ക​ൾ​ ​അ​റി​യി​ച്ചു.പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ​ ​സം​സ്ഥാ​ന​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​കെ.​വി.​ ​ഹ​മീ​ദ് ​റി​യാ​സു​ദ്ദീ​ൻ,​ ​റോ​യ് ​ബി.​ ​കാ​വ​ല്ലൂ​ർ,​ ​ജി​ബി​ൻ​ ​ജോ​ൺ​സ​ൺ,​ ​അ​നു​ ​വ​ർ​ഷ് ​എ​ന്നി​വ​ർ​ ​പ​ങ്കെ​ടു​ത്തു.