ചാലക്കുടി: ശ്രീനാരായണ ഗുരുദേവന്റെ 95-ാം മഹാസമാധിദിനം ഗായത്രി ആശ്രത്തിൽ വിവിധ ചടങ്ങുകളോടെ ആചരിക്കും. ഗുരുപൂജ, ഗുരുദേവ കൃതികളുടെ പരായണം എന്നിവയാണ് ആദ്യത്തെ ചടങ്ങുകൾ. തുടർന്ന് അഖണ്ഡനാമ ജപം, ഉപവാസ യജ്ഞം എന്നിവ ആരംഭിക്കും. ഉച്ചതിരിഞ്ഞ് 2ന് ശാന്തി ഹവന യജ്ഞവും നടക്കും. 3.30ന് ദൈവദശക ആലാപനത്തോടെ മഹാസമാധി പൂജയുമുണ്ടാകും. ചടങ്ങുകൾക്ക് ബ്രഹ്മചാരി ശിവൻ നേതൃത്വം നൽകും. എല്ലാ ഗുരുഭക്തരും സമാധിദിനാചരണ ചടങ്ങുകളിൽ പങ്കടുക്കണമെന്ന് ആശ്രമം അദ്ധ്യൻ സ്വാമി സച്ചിദാനന്ദ അറിയിച്ചു.