കയ്പമംഗലം: എസ്.എൻ.ഡി.പി പെരിഞ്ഞനം കുറ്റിലക്കടവ് ശാഖയിൽ മഹാസമാധി ദിനാചരണവും ശ്രീനാരായണ ചാരിറ്റബിൾ ട്രസ്റ്റിന്റെ ഉദ്ഘാടനവും ഇന്ന് നടക്കും. ഗുരുപൂജയോടെ ആരംഭിക്കുന്ന ചടങ്ങിൽ ശാഖാ പ്രസിഡന്റ് കെ.കെ. ബാബുരാജൻ അദ്ധ്യക്ഷനാകും. കേന്ദ്ര സാഹിത്യ അക്കാഡമി അംഗം ബാലചന്ദ്രൻ വടക്കേടത്ത് ഉദ്ഘാടനം ചെയ്യും. ഡോ. ഇ.പി. ജനാർദ്ദനൻ ഫണ്ട് സമർപ്പിക്കും. ട്രസ്റ്റ് പ്രസിഡന്റ് കെ.ജി. സുവർണൻ, പെരിഞ്ഞനം പഞ്ചായത്ത് പ്രസിഡന്റ് വിനീത മോഹൻദാസ്, ഡോ. സി.എസ്. മുകുന്ദൻ, കെ.പി. ഹരിലാൽ, കെ.വി. ശരത്ചന്ദ്രൻ, എം.വി. ദാസ്, കെ.കെ. അശോകൻ, സത്യഭാമ ടീച്ചർ, ബീന സുനിൽകുമാർ, സുചിത്ര ബിനോജ്, സ്‌നേഹലത രവീന്ദ്രൻ തുടങ്ങിയവർ സംബന്ധിക്കും.