 
നടപടി കേരളകൗമുദി വാർത്തയെത്തുടർന്ന്
ചേർപ്പ്: പഞ്ചായത്ത് എട്ടുമന ചിറക്കുഴി പാലത്തിൽ ജല അതോറിറ്റിയുടെ പൈപ്പ് പൊട്ടി ശുദ്ധജലം പാഴാകുന്നതിന് പരിഹാരമായി. കഴിഞ്ഞ കൂറേ മാസങ്ങളായി പൈപ്പ് പൊട്ടി ആയിരക്കണക്കിന് ലിറ്റർ ശുദ്ധജലമായിരുന്നു ദിവസേന പാഴായിക്കൊണ്ടിരുന്നത്. ഇക്കാര്യം കേരളകൗമുദി റിപ്പോർട്ട് ചെയ്തിരുന്നു. ഇതേ തുടർന്ന് ജല അതോറിറ്റി അധികൃതരെത്തി പൊട്ടിയ പൈപ്പ് അറ്റകുറ്റപ്പണി നടത്തി ജലവിതരണം പുനഃസ്ഥാപിക്കുകയായിരുന്നു. വെള്ളം പാഴാകുന്നതുവഴി വാഹന - വഴി യാത്രക്കാർക്ക് ഇതുവഴിയുള്ള യാത്ര ദുസ്സഹമായിരുന്നു. നാട്ടുകാർ ഇക്കാര്യം നിരവധി തവണ അധികൃതരോട് അറിയിച്ചെങ്കിലും നടപടിയുണ്ടായിരുന്നില്ല.