പുതുക്കാട്: മണ്ഡലത്തിലെ തെരുവുനായ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനായി മണ്ഡലം തല അവലോകനയോഗം ചേർന്നു. ബ്ലോക്ക് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ കെ.കെ. രാമചന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ എം.ആർ. രഞ്ജിത്ത്, ലളിത ബാലൻ, എ.കെ. രാധാകൃഷ്ണൻ മാസ്റ്റർ, പഞ്ചായത്ത് പ്രസിഡന്റുമാരായ ഇ.കെ. അനൂപ്, ടി.എസ്. ബൈജു, അജിത സുധാകരൻ, സൈമൺ നമ്പാടൻ, കെ.എം. ബാബുരാജ് നോഡൽ ഓഫീസർ, സിൻസി മോൾ ആന്റണി, മറ്റു പഞ്ചായത്ത് ജനപ്രതിനിധികൾ, മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥർ, പഞ്ചായത്ത് സെക്രട്ടറിമാർ, കുടുംബശ്രീ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.


തീരുമാനങ്ങൾ.