കൊടുങ്ങല്ലൂർ: അഴീക്കോട് മുനമ്പം പാലത്തിന്റെ അപ്രോച്ച് റോഡിനായി ഏറ്റെടുത്ത സ്ഥലത്തിന്റെയും കുടിയൊഴിപ്പിക്കപ്പെട്ടവരുടെയും നഷ്ടപരിഹാര തുകയായ 2.32 കോടി രൂപ ഉപഭോക്താക്കൾക്ക് കൈമാറി. ദീർഘനാളത്തെ പരിശ്രമങ്ങൾക്കൊടുവിൽ അഴീക്കോട് മുനമ്പം പാലത്തിന്റെ ടെൻഡർ നടപടികൾ പൂർത്തിയാക്കിയിട്ടുണ്ട്. ടെൻഡർ നടപടി പൂർത്തിയായ കമ്പനിയുമായി സർക്കാറിന്റെ എഗ്രിമെന്റ് പൂർത്തിയായാൽ പാലത്തിന്റെ നിർമ്മാണ പ്രവൃത്തി തുടങ്ങാൻ കഴിയുമെന്ന് ഇ.ടി. ടൈസൺ മാസ്റ്റർ എം.എൽ.എ അറിയിച്ചു.