 
ചെറുതുരുത്തി: കലാമണ്ഡലത്തിലെ ആദ്യ തുള്ളൽ ഗുരുനാഥനും കലയുടെ പരിഷ്‌കരണത്തിലും പ്രചാരണത്തിലും മുഖ്യ പങ്കു വഹിച്ച പ്രതിഭയുമായ മലബാർ രാമൻ നായരുടെ അനുസ്മരണം തുള്ളൽക്കളരിയിൽ കലാമണ്ഡലം രജിസ്ട്രാർ ഡോ. പി. രാജേഷ് കുമാർ ഉദ്ഘാടനം ചെയ്തു. കലാമണ്ഡലം ഗോപിനാഥപ്രഭ, കലാമണ്ഡലം പ്രഭാകരൻ എന്നിവർ അനുസ്മരണ പ്രഭാഷണം നിർവഹിച്ചു. കലാമണ്ഡലം അക്കാഡമിക് കോ- ഓർഡിനേറ്റർ വി. അച്യുതാനന്ദൻ, തുള്ളൽ വിഭാഗം മേധാവി കലാമണ്ഡലം മോഹനകൃഷ്ണൻ, തുള്ളൽ വിഭാഗം അദ്ധ്യാപകർ വിദ്യാർത്ഥികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.