 
വടക്കാഞ്ചേരി: മുണ്ടത്തിക്കോട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭാരത് ജോഡോ യാത്രയുടെ സ്വാഗത സംഘം ഓഫീസ് അത്താണിയിൽ ആരംഭിച്ചു. ഡി.സി.സി സെക്രട്ടറി കെ. അജിത് കുമാർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എൻ.ആർ. രാധാകൃഷ്ണൻ അദ്ധ്യക്ഷനായി. കെ.ആർ. കൃഷ്ണൻ കുട്ടി , പി.ജി. ജയദീപ്, പി.ജെ. ബെന്നി, സി.എ. ജയിംസ് എന്നിവർ പ്രസംഗിച്ചു.