work

ചാലക്കുടി: ദേശീയ പാതയിലെ ചാലക്കുടി അടിപ്പാത നിർമ്മാണം പുനരാരംഭിക്കുന്നതിന്റെ മുന്നോടിയായി പ്രാഥമിക പ്രവർത്തനങ്ങൾക്ക് തുടക്കം. സൈഡ് വാളിന്റെ നാലാം ലിഫ്ട് കോൺക്രീറ്റിംഗാണ് ചൊവ്വാഴ്ച വൈകീട്ട് നടന്നത്. അഞ്ചാം ലിഫ്ട് അടുത്ത ദിവസം കോൺക്രീറ്റ് ചെയ്യും.

അണ്ടർ പാസേജിന്റെ നടുവിലായി ആവശ്യമുള്ള അഞ്ച് ലിഫ്ടിൽ മൂന്നെണ്ണം നേരത്തെ നിർമ്മിച്ചിരുന്നു. ഇതിനുശേഷം സ്ലാബ് നിർമ്മാണം ആരംഭിക്കും. പ്രധാന പ്രവൃത്തികൾ ഈ മാസം 25ന് തുടങ്ങുമെന്ന് കരാർ കമ്പനി അറിയിച്ചു.

പെരുമ്പാവൂരിലെ ഇ.കെ.കെ കൺസ്ട്രക്‌ഷൻ കമ്പനിയാണ് പുതിയ കരാർ ഏറ്റെടുത്തത്. ആറു മാസത്തിനുള്ളിൽ നിർമ്മാണം പൂർത്തീകരിക്കുമെന്നാണ് ഉറപ്പ്.