ചാലക്കുടി: കലാഭവൻ മണി പാർക്കിനോട് ചേർന്ന് കിടക്കുന്ന 50 സെന്റ് ഭൂമി, ചാലക്കുടി സാങ്കേതിക സഹകരണ സ്ഥാപനത്തിന് അവകാശപ്പെട്ടതാണെങ്കിൽ അവർക്കായി അതു അനുവദിക്കാമെന്നും അല്ലെങ്കിൽ പാർക്കിന്റെ വികസനത്തിന് നഗരസഭയ്ക്ക് വിട്ടുനൽകണമെന്നും നഗരസഭാ കൗൺസിൽ സർക്കാരിനോട് ആവശ്യപ്പെട്ടു.

യു.ഡി.എഫ് പാർലമെന്ററി പാർട്ടി ലീഡർ ഷിബു വാലപ്പൻ അവതരിപ്പിച്ച പ്രമേയത്തിലാണ് ആവശ്യം ഉന്നയിച്ചത്. ഐ.ടി.ഐ ജംഗ്ഷനിൽ കലാഭവൻ മണി സ്മാരക പാർക്കിനോട് ചേർന്ന് കാലങ്ങളായി ഉപയോഗമില്ലാതെ കിടക്കുന്ന ഭൂമി സംബന്ധിച്ചാണ് കൗൺസിൽ പ്രമേയം വഴി സർക്കാരിനോട് ആവശ്യപ്പെട്ടത്.

ചെയർമാൻ എബി ജോർജ്ജ് അദ്ധ്യക്ഷനായി. വി.ഒ. പൈലപ്പൻ, സി.എസ്. സുരേഷ്, കെ.വി. പോൾ, അഡ്വ. ബിജു ചിറയത്ത്, വി.ജെ. ജോജി, വത്സൻ ചമ്പക്കര, കെ.എസ്. സുനോജ് തുടങ്ങിയവർ സംസാരിച്ചു.