 
കയ്പമംഗലം: വർഗവും വർണവുമില്ലാതെ മനുഷ്യനെ ഒരുമിപ്പിച്ച ഗുരുദേവ ദർശനം നമ്മുടെ സാംസ്‌കാരിക ചരിത്രത്തെ നിർവചിച്ചതായി സാംസ്‌കാരിക പ്രവർത്തകനും സാഹിത്യ നിരൂപകനുമായ ബാലചന്ദ്രൻ വടക്കേടത്ത് അഭിപ്രായപ്പെട്ടു. എസ്.എൻ.ഡി.പി പെരിഞ്ഞനം കുറ്റിലക്കടവ് ശാഖയിൽ നടന്ന മഹാസമാധി ദിനാചരണവും ശ്രീനാരായണ ചാരിറ്റബിൾ ട്രസ്റ്റിന്റെ ഉദ്ഘാടനവും നിർവഹിക്കുകയായിരുന്നു അദ്ദേഹം. ശാഖാ പ്രസിഡന്റ് കെ.കെ. ബാബുരാജൻ അദ്ധ്യക്ഷനായി. ഡോ. ഇ.പി. ജനാർദ്ദനൻ ഫണ്ട് സമർപ്പണം നടത്തി. ട്രസ്റ്റ് പ്രസിഡന്റ് കെ.ജി. സുവർണൻ, കെ.പി. ഹരിലാൽ, കെ.വി. ശരത്ചന്ദ്രൻ, ഡോ. എൻ.ആർ. ഹർഷകുമാർ, കെ.കെ. അശോകൻ, ബീന സുനിൽകുമാർ, എം.പി. ജ്യോതിഷ് എന്നിവർ സംസാരിച്ചു.