കൊടുങ്ങല്ലൂർ: നഗരസഭ പ്രദേശത്ത് തെരുവ് നായ്ക്കളുടെ ആക്രമണങ്ങൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ സർക്കാർ നിർദ്ദേശപ്രകാരം ഒഴിഞ്ഞ സ്ഥലങ്ങളിൽ അവയെ സുരക്ഷിതമായി പാർപ്പിക്കുന്നതിനും, പേവിഷ ബാധയ്‌ക്കെതിരെയുള്ള വാക്‌സിനേഷനും, വന്ധ്യംകരണവും നടത്തിയ ശേഷം ജനങ്ങൾക്ക് ബുദ്ധിമുട്ട് ഇല്ലാത്ത വിധം സംരക്ഷിക്കാൻ നഗരസഭാധികൃതർ നടപടി സ്വീകരിക്കണമെന്ന് കൺസ്യൂമേഴ്‌സ് ഫോറം കമ്മിറ്റി ആവശ്യപ്പെട്ടു.

വീടുകളിൽ വളർത്തുന്നവയെ റോഡുകളിലേക്ക് പോകാത്തവിധം സംരക്ഷിക്കണമെന്ന് നിർദ്ദേശം നൽകണം. വഴിയോരങ്ങളിലേക്ക് അറവ് മാലിന്യങ്ങൾ ഉൾപ്പെടെയുള്ളവ വലിച്ചെറിയുന്നത് കർശനമായി നിരോധിക്കണം. തെരുവ് നായ്ക്കളുടെ വർദ്ധന തടയാൻ ആവശ്യമായ മറ്റ് മാർഗങ്ങളും സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. വൈസ് പ്രസിഡന്റ് കുഞ്ഞുമുഹമ്മദ് കണ്ണാംകുളത്ത് അദ്ധ്യക്ഷനായി. അഡ്വ. അബ്ദുൾ ഖാദർ കണ്ണേഴത്ത്, ശ്രീകുമാർ ശർമ്മ, സി.എസ്. തിലകൻ, എൻ.കെ. ജയരാജ്, കെ.കെ. മൊയ്തീൻ കൂട്ടി, പ്രൊഫ. സുലേഖ ഹമീദ്, എം.കെ. സഗീർ എന്നിവർ സംസാരിച്ചു