 എസ്.എൻ.ഡി.പി കുഞ്ഞയിനി ശാഖ സംഘടിപ്പിച്ച ശ്രീനാരായണഗുരു സമാധി വാർഷിക ദിന പരിപാടിയിൽ ഡോ.പി.വി.നാരായണൻ പ്രസംഗിക്കുന്നു.
എസ്.എൻ.ഡി.പി കുഞ്ഞയിനി ശാഖ സംഘടിപ്പിച്ച ശ്രീനാരായണഗുരു സമാധി വാർഷിക ദിന പരിപാടിയിൽ ഡോ.പി.വി.നാരായണൻ പ്രസംഗിക്കുന്നു.
കൊടുങ്ങല്ലൂർ: കാലത്തിന് മുമ്പേ നടന്ന മഹാഗുരുവിന്റെ ലക്ഷ്യം സമൂഹത്തിലെ ഓരോരുത്തരുടെയും ക്ഷേമമായിരുന്നുവെന്ന് കാലടി സംസ്‌കൃത സർവകലാശാല പ്രൊഫ.ഡോ.പി.വി.നാരായണൻ പറഞ്ഞു. എസ്.എൻ.ഡി.പി യോഗം 1932-ാം നമ്പർ കുഞ്ഞയിനി ശാഖയുടെ നേതൃത്വത്തിൽ നടന്ന 95-ാമത് ശ്രീനാരായണഗുരു സമാധി വാർഷിക ദിനാചരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചട്ടമ്പിസ്വാമിയും ശങ്കരാചാര്യരും താർക്കികന്മാരായിരുന്നുവെങ്കിൽ ഗുരു തർക്കത്തിന് പകരം സംവദിച്ചാണ് സമൂഹത്തെ ചലിപ്പിച്ചത്. ഗുരുവിന് ഏതെങ്കിലും മത ചിന്തയിൽ വിശ്വാസമുണ്ടായില്ല. അതുകൊണ്ടാണ് യുക്തിവാദികളടക്കം ഗുരുവിന്റെ ശിഷ്യരായത്. ഈഴവരടക്കമുള്ള രാജ്യത്തെ മഹാഭൂരിപക്ഷം ഹിന്ദു മതത്തിന്റെ ഭാഗമായിട്ട് ഒരു നൂറ്റാണ്ടു പോലുമായിട്ടില്ലായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ശാഖാ പ്രസിഡന്റ് കമലാ ശശിധരന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗം സി.വി.മിത്രൻ (കേരളകൗമുദി) ഉദ്ഘാടനം ചെയ്തു. ശാഖാ സെക്രട്ടറി കെ.എസ്.സുനിൽകുമാർ ആമുഖപ്രസംഗം നടത്തി. സി.വി.മോഹൻ കുമാർ, പി.ആർ.ജയതിലകൻ, കെ.ഡി.ജയശശീന്ദ്രൻ എന്നിവർ പ്രസംഗിച്ചു. ശാഖാംഗങ്ങളുടെ മക്കൾക്ക് വിദ്യാഭ്യാസ അവാർഡും മുതിർന്ന അംഗങ്ങളിൽ മികവാർന്ന സേവനമനുഷ്ഠിച്ചവർക്ക് ആദരവും സമ്മാനിച്ചു. ഗുരുപൂജ, സമൂഹപ്രാർത്ഥന എന്നിവയ്ക്ക് ശ്രീനാരായണ സേവാസമിതി കൺവീനർ എം.കെ.വിജയൻ, എൻ.ബി.ശശിധരൻ, ലിജിത, ആശ സത്യൻ, രാധ തുടങ്ങിയവർ നേതൃത്വം നൽകി.