geetharavi-schoolമണപ്പുറം ഗീതാ രവി പബ്ലിക് സ്‌കൂളിൽ അത്യാധുനിക മൊബൈൽ ആപ്പ് ആയ മാഷിന്റെ പ്രവർത്തനോദ്ഘാടനം മണപ്പുറം മാനേജ്‌മെന്റ് ട്രസ്റ്റി വി.പി. നന്ദകുമാർ ഉദ്ഘാടനം ചെയ്യുന്നു.

വലപ്പാട്: മണപ്പുറം ഗീതാ രവി പബ്ലിക് സ്‌കൂളിൽ അത്യാധുനിക മൊബൈൽ ആപ്പ് ആയ മാഷിന്റെ പ്രവർത്തനോദ്ഘാടനം മണപ്പുറം മാനേജ്‌മെന്റ് ട്രസ്റ്റി വി.പി. നന്ദകുമാർ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ സി.ഇ.ഒ ജോർജ് ഡി. ദാസ്, ഡയറക്ടർ ഡോ. ഷാജി മാത്യു, പ്രിൻസിപ്പൽ മിന്റു മാത്യു, വൈസ് പ്രിൻസിപ്പൽ കെ.ആർ. ജിഷ, പി.ടി.എ പ്രസിഡന്റ് രാജേഷ് വേളേക്കാട്ട് എന്നിവർ സംബന്ധിച്ചു. വിദ്യാലയത്തിന്റെ എല്ലാ മേഖലയിലുമുള്ള പ്രവർത്തനങ്ങൾ ഏകീകരിക്കുന്നതിന്റെ ഭാഗമായി നിർമ്മിക്കപ്പെട്ട മാഷിന്റെ പ്രവർത്തനം മണപ്പുറം ഐ.ടി ഹെഡ് രഞ്ജിത്ത് വിശദീകരിച്ചു. അദ്ധ്യയന വർഷത്തിലെ ഓരോ പ്രവർത്തനങ്ങളും ഒരേസമയം വിദ്യാർത്ഥികളിലേക്കും, അദ്ധ്യാപകരിലേക്കും, മാതാപിതാക്കളിലേക്കും, സ്‌കൂൾ ജീവനക്കാരിലേക്കും എത്തിക്കാനാകുമെന്നതാണ് ആപ്പിന്റെ പ്രത്യേകത.