modi

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനാഘോഷത്തിന്റെ ഭാഗമായി വ്യക്ഷത്തൈ നടീൽ സ്വാമി പരാനന്ദ നിർവഹിക്കുന്നു.

പെരിങ്ങോട്ടുകര: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനാഘോഷത്തിന്റെ ഭാഗമായി ബി.ജെ.പി കർഷക മോർച്ച നാട്ടിക നിയോജക മണ്ഡലം കമ്മിറ്റി വ്യക്ഷത്തൈ നട്ടു. സോമശേഖര ക്ഷേത്രം പറമ്പിൽ ആശ്രമം സെക്രട്ടറി പരാനന്ദ സ്വാമി ഉദ്ഘാടനം ചെയ്തു. പ്രകാശൻ കണ്ടങ്ങത്ത് അദ്ധ്യക്ഷനായി. ബി.ജെ.പി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് എൻ.എസ്. സുഗതൻ, ഗോകുൽ കരീപ്പിള്ളി, നിഷ പ്രവീൺ, ഇ.വി.എൻ. പ്രേംദാസ്, ശ്രീജിത്ത് വെളുത്തൂർ, ബിന്ദു സുധീർ, സുഖേന്ദു സെൻ കുറ്റിക്കാട്ട്, പ്രവീൺ കരിപ്പാറ എന്നിവർ സംബന്ധിച്ചു.