ചേലക്കര: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ പദയാത്ര സെപ്തംബർ 25ന് ചേലക്കര നിയോജകമണ്ഡലത്തിൽ പ്രവേശിക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിലറിയിച്ചു. വടക്കാഞ്ചേരി അകലമയിൽ സ്വീകരണയോഗം നടത്തും. വൈകീട്ട് 4.30നാണ് എത്തിച്ചേരുക. തുടർന്ന് പദയാത്രയായി വെട്ടിക്കാട്ടിരിയിലെത്തി പൊതുസമ്മേളനം നടക്കും. 5000ൽ അധികം പ്രവർത്തകർ പങ്കെടുക്കും. കെ.പി.സി.സി സെക്രട്ടറി രാജേന്ദ്രൻ അരങ്ങത്ത്, സ്വാഗത സംഘം ജനറൽ കൺവീനർമാരായ ടി.എം.കൃഷ്ണൻ, കെ.നാരായണൻകുട്ടി, വൈസ് ചെയർമാൻ ഇ.വേണുഗോപാലമേനോൻ, വിനോദ് ചേലക്കര എന്നിവർ പത്ര സമ്മേളനത്തിൽ പങ്കെടുത്തു.