തിരുവില്വാമല: പാമ്പാടി പാമ്പുംകാവിലെ ആയില്യ മഹോത്സവം ഇന്നു സമാപിക്കും. ഉത്സവത്തോടനുബന്ധിച്ച് സംഗീതജ്ഞൻ വിദ്യാധരൻ മാസ്റ്റർ,ഘടം വിദ്വാൻ തൃപ്പുണിത്തറ രാധാകൃഷ്ണൻ, പഞ്ചവാദ്യ കലാകാരൻ പരയ്ക്കാട് തങ്കപ്പൻ മാരാർ, ബാലചികിത്സകൻ മേഴത്തൂർ ഗംഗാധര വൈദ്യർ എന്നിവർക്ക് വർഷത്തെ നാഗരാജ പുരസ്‌കാര സമർപ്പണവും ആദരിക്കലും നടത്തി. തുടർന്ന് നാഗരാജ സംഗീതോത്സവം, കല്യാണ സൗഗന്ധികം ഓട്ടൻതുള്ളൽ എന്നിവയും നടന്നു. ആയില്യപൂജ ദിവസം 1108 നാളികേരം കൊണ്ടുള്ള അഷ്ടദ്രവ്യ മഹാഗണപതിഹോമം, സോപാന സംഗീതം, ഭക്തി പ്രഭാഷണം, ഓട്ടൻതുള്ളൽ, ഭഗവത് സേവ, ദീപാരാധന, സർപ്പപ്പാട്ട് എന്നിവയും നടന്നു. ഇന്ന് മകം തൊഴൽ, കൂട്ടായ സർപ്പബലി മഹായജ്ഞം, മഹാ പായസഹോമം, അഷ്ടദ്രവ്യ മഹാഗണപതിഹോമം, സോപാന സംഗീതം, നാദസ്വരകച്ചേരി, കിരാതം ഓട്ടൻതുള്ളൽ, പഞ്ചവാദ്യം എന്നിവയും ക്ഷേത്രാങ്കണത്തിൽ അരങ്ങേറും.