prakashanamസി.ഐ.ടി.യു ജില്ലാ സമ്മേളനത്തിന്റെ ലോഗോ പ്രകാശനം കെ.കെ. രാമചന്ദ്രൻ എം.എൽ.എ നിർവഹിക്കുന്നു.

കൊടുങ്ങല്ലൂർ: സി.ഐ.ടി.യു ജില്ലാ സമ്മേളനത്തിന്റെ ലോഗോ പ്രകാശനം ജില്ലാ പ്രസിഡന്റ് കെ.കെ. രാമചന്ദ്രൻ എം.എൽ.എ നിർവഹിച്ചു. വി.കെ. ഗോപാലൻ സ്മാരക മന്ദിരത്തിൽ നടന്ന ചടങ്ങിൽ സംഘാടക സമിതി ചെയർമാൻ പി.കെ. ചന്ദ്രശേഖരൻ അദ്ധ്യക്ഷനായി. കലാകാരന്മാരിൽ നിന്ന് ലോഗോ ക്ഷണിച്ച് മത്സരത്തിലൂടെയാണ് തിരഞ്ഞെടുത്തത്. പൊന്നാനി സ്വദേശി പ്രമോഷ് തയ്യാറാക്കിയ ലോഗോയാണ് തിരഞ്ഞെടുക്കപ്പെട്ടത്. സി.ഐ.ടി.യു ജില്ലാ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളന വേദിയിൽ പ്രമോഷിനെ അനുമോദിക്കും. ജില്ലാ ജോയിന്റ് സെക്രട്ടറി എ.എസ്. സിദ്ധാർത്ഥൻ, സംഘാടക സമിതി ട്രഷറർ കെ.കെ. അബീദലി, സെക്രട്ടറി മുസ്താക്ക് അലി, പ്രസിഡന്റ് എം.ജി. കിരൺ, ട്രഷറർ ടി.എസ്. ഗോപിനാഥൻ, എ.പി. ജയരത്‌നം തുടങ്ങിയവർ സംസാരിച്ചു.