 
പി.കെ.എസ് സംസ്ഥാന സമര പ്രചാരണ വാഹനജാഥയ്ക്ക് പുതുക്കാട് നൽകിയ സ്വീകരണത്തിൽ ക്യാപ്ടൻ അഡ്വ. കെ. സോമപ്രസാദ് സംസാരിക്കുന്നു.
പുതുക്കാട്: കൊടകര ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ നൽകിയ സ്വീകരണത്തിൽ സംഘാടക സമിതി ചെയർമാൻ എം.എ. ഫ്രാൻസിസ് അദ്ധ്യക്ഷനായി. ജാഥാ ക്യാപ്ടൻ അഡ്വ. കെ. സോമപ്രസാദ്, ജാഥാഗം അഡ്വ. പി.കെ. ശാന്തകുമാരി എം.എൽ.എ, കെ.കെ. രാമചന്ദ്രൻ എം.എൽ.എ, സി.പി.എം കൊടകര ഏരിയ സെക്രട്ടറി പി.കെ. ശിവരാമൻ, ജില്ലാ കമ്മിറ്റി അംഗം ടി.എ. രാമകൃഷ്ണൻ, പി.കെ.എസ് ഏരിയ സെക്രട്ടറി പി.കെ. കൃഷ്ണൻകുട്ടി, പ്രസിഡന്റ് പി.വി. മണി എന്നിവർ സംസാരിച്ചു.