ഒല്ലൂർ: പൂച്ചുണ്ണിപ്പാടം പോകുന്ന വഴിയിലെ റെയിൽവേ ഗേറ്റ് പൊട്ടിവീണതോടെ ഇതുവഴിയുള്ള ഗതാഗതം തടസപ്പെട്ടു. നേരത്തെ വാഹനം ഇടിച്ച് കേട് പറ്റിയ ഭാഗം വെൽഡ് ചെയ്ത് ശരിയാക്കിയ ഗേറ്റാണ് കഴിഞ്ഞ ദിവസം രാത്രിയിൽ വെൽഡിംഗ് വിട്ട് പൊട്ടിവീണത്. തൽക്കാലത്തേക്ക് ഇതുവഴിയുള്ള ഗതഗതം നിരോധിച്ചിരിയ്ക്കുകയാണ്. നേരത്തെയും പലതവണ ഈ ഗേറ്റിന് കേടുപാട് സംഭവിച്ച് ഗതാഗത തടസം ഉണ്ടായിട്ടുണ്ട്. ഗേറ്റ് പൂർണമായി നേരേയാക്കാൻ ഇതുവരെ അധികൃതർ തയ്യാറായിട്ടില്ല.