news-photo-
ഗുരുവായൂർ ദേവസ്വം സർപ്പക്കാവിൽ നടന്ന നാഗപൂജ

ഗുരുവായൂർ: ഗുരുവായൂർ ദേവസ്വം സത്രം വളപ്പിലെ സർപ്പക്കാവിൽ ആയില്യ മഹോത്സവം ആഘോഷിച്ചു. ഇന്നലെ വൈകിട്ട് നടന്ന നാഗപൂജ തൊഴാനായി ഭക്തജന സഹസ്രങ്ങൾ സർപ്പക്കാവിലെത്തി. ദേവസ്വം ജീവനക്കാരുടെ വകയായിരുന്നു ആഘോഷം. സന്ധ്യക്ക് ദീപങ്ങളുടെയും വാദ്യങ്ങളുടെയും നാഗസ്തുതിയുടെയും നിറവിൽ പാതിരാക്കുന്നത്ത് നീലകണ്ഠൻ നമ്പൂതിരി നാഗാരാധന നിർവഹിച്ചു. ശ്രീകൃഷ്ണപുരം സതീശനും സംഘവും നടത്തിയ പുള്ളുവൻപാട്ടും ഉണ്ടായി. ഗുരുവായൂർ ശശിമാരാരുടെ ഇടയ്ക്ക വാദനത്തിൽ വടക്കേപ്പാട്ട് പ്രദീപ് അഷ്ടപദി ആലപിച്ചു. വിമൽ കുമാർ, കാർത്തിക്, നിരഞ്ജൻ എന്നിവരുടെ തൃത്തായമ്പകയും ദേവസ്വം കലാനിലയം വിദ്യാർത്ഥികളുടെ നാഗസ്വരവും ശ്രദ്ധേയമായി.