1
ചി​റ​ങ്ങ​ര​യി​ൽ​ ​ന​ൽ​കി​യ​ ​സ്വീ​ക​ര​ണ​ത്തി​ന് ​ശേ​ഷം​ ​അ​ടു​ത്ത​ ​സ്വീ​ക​ര​ണ​ ​സ്ഥ​ല​മാ​യ​ ​ചാ​ല​ക്കു​ടി​യി​ലേക്ക് ഭാരത് ജോഡോ യാത്ര നീങ്ങുന്നതിനിടെ രാഹുൽ ഗാന്ധി ചി​പ‌്സ് ​ക​ഴി​ക്കു​ന്നു​.

ചാലക്കുടി: രാഹുൽ ഗാന്ധിക്ക് സുരക്ഷാവലയം ഒരുക്കിയ വലിയ കയർ പിന്നാലെ വന്ന സുരക്ഷാ വാഹനത്തിന്റെ ടയറിൽ കുടുങ്ങിയെങ്കിലും യാത്ര തടസപ്പെട്ടില്ല. രാഹുൽ ഗാന്ധിക്കും കോൺഗ്രസ് നേതാക്കൾക്കും സുരക്ഷയ്ക്കായി സേനാംഗങ്ങൾ വട്ടം പിടിച്ച കയറാണ് വണ്ടിയുടെ ചക്രത്തിൽ കുടുങ്ങിയത്. ഇതോടെ വണ്ടി നിന്നു. കയർ മുന്നോട്ടു കൊണ്ടുപോകാനാകാതെ സുരക്ഷാ സേനാംഗങ്ങൾ നട്ടം തിരിഞ്ഞു. ഏറെ ശ്രമപ്പെട്ട് കയർ ഊരിയെടുത്തപ്പോഴേക്കും രാഹുൽ ഗാന്ധി ഒരു കിലോമീറ്റർ പിന്നിട്ടിരുന്നു. യാത്ര തുടങ്ങി രണ്ട് കിലോമീറ്റർ പിന്നിട്ടപ്പോഴായിരുന്നു സംഭവം. ജനക്കൂട്ടത്തിനിടയിലൂടെ ഈ കയർ കൊണ്ടുവന്ന് വീണ്ടും സുരക്ഷാ കവചം ഉറപ്പിക്കാൻ ഏറെ നേരത്തെ ശ്രമം വേണ്ടി വന്നു.