
തൃശൂർ : ആൽഫ പാലീയറ്റീവ് കെയർ ജില്ലയിലെ ആറു കേന്ദ്രങ്ങളിൽ ശിൽപ്പശാലകൾ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. 24ന് നാട്ടിക എസ്.എൻ ഹാൾ, 27ന് ചാലക്കുടി ലയൺസ് ഹാൾ, 29 തൃശൂർ സാഹിത്യ അക്കാഡമി, ഒക്ടോബർ ഒന്നിന് കൊടുങ്ങല്ലൂർ മുനിസിപ്പൽ ടൗൺ ഹാൾ, നാലിന് വടക്കാഞ്ചേരി കേരള വർമ്മ വായനശാല ഹാൾ, ആറിന് ഗുരുവായൂർ മുനിസിപ്പൽ ടൗൺ ഹാൾ എന്നിവിടങ്ങളിലാണ് ശിൽപ്പശാല നടക്കുക. രാവിലെ 9 മുതൽ ഉച്ചയ്ക്ക് 12 വരെയാണ് ശിൽപ്പശാലകൾ. പത്രസമ്മേളനത്തിൽ ഡയറക്ടർ സുരേഷ് ശ്രീധർ, പ്രൊഫ.പി.ഐ.വിൻസൻ, എം.കെ.രാജീവ്, റാഫി.എൻ.പോൾ എന്നിവർ പങ്കെടുത്തു.