hartal

തൃശൂർ / തളിക്കുളം: പോപ്പുലർ ഫ്രണ്ട് നേതാക്കളെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് നടത്തിയ സംസ്ഥാന ഹർത്താലിന്റെ ഭാഗമായി വ്യാപക അക്രമം. കെ.എസ്.ആർ.ടി.സി ബസുകൾ ഉൾപ്പെടെ നിരവധി വാഹനങ്ങൾക്ക് നേരെയുള്ള കല്ലേറിൽ നാലോളം പേർക്ക് പരിക്കേറ്റു. തളിക്കുളത്ത് രണ്ട് കെ.എസ്.ആർ.ടി.സി ബസ് ജീവനക്കാർക്കും എടക്കഴിയൂരിൽ കല്ലേറിൽ യാത്രികനായ നൗഷാദിനും പരിക്കേറ്റു. എടക്കഴിയൂരിലെ സംഭവത്തിൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ പ്രദേശവാസി മുഹമ്മദ് റിയാസിനെ പിടികൂടി. ചാവക്കാട് മുത്തമ്മാവിൽ ലോറിക്ക് നേരെയുള്ള കല്ലേറിൽ ഡ്രൈവർ കൊല്ലം സ്വദേശി പ്രസീദിന് പരിക്കേറ്റു. ത​ളി​ക്കു​ളം​ ​കൊ​പ്ര​ക്ക​ള​ത്ത് ​കെ.​എ​സ്.​ആ​ർ.​ടി.​സിക്ക് നേരെയുണ്ടായ​ ​ക​ല്ലേ​റി​ൽ​ ​ഡ്രൈ​വ​ർ​ ​ചേ​ർ​ത്ത​ല​ ​സ്വ​ദേ​ശി​ ​ഭാ​സി,​ ​ക​ണ്ട​ക്ട​ർ​ ​എ​യ്ഞ്ച​ൽ​ ​എ​ന്നി​വ​ർ​ക്കാ​ണ് ​പ​രി​ക്കേറ്റത്. ബസിന്റെ മുൻഭാഗത്തെ ചില്ല് തകർന്നു.​ ​രാ​വി​ലെ​ 9.45​ന്​ ​ബൈ​ക്കി​ലെ​ത്തി​യ​ ​ര​ണ്ടം​ഗ​ ​സം​ഘ​മാ​ണ് ​ക​ല്ലെ​റി​ഞ്ഞ​ത്.​ കട തുറക്കുന്നവർക്ക് പൊലീസ് സംരക്ഷണം നൽകുമെന്ന് അറിയിച്ചെങ്കിലും വ്യാപാരികൾ കട തുറന്നില്ല. സ്കൂളുകളിലും സർക്കാർ ഓഫീസുകളിലും ഹാജർ കുറവായിരുന്നു.

പെരുമ്പിലാവിൽ കെ.എസ്.ആർ.ടി.സി ബസിന് നേരെ ഒറ്റപ്പിലാവ് റോഡിലാണ് കല്ലേറുണ്ടായത്. പട്ടാമ്പി ഭാഗത്ത് നിന്നും തൃശൂരിലേക്ക് വന്നിരുന്ന ബസിന് നേരെയായിരുന്നു കല്ലേറ്. മുള്ളൂർക്കരയിൽ കെ.എസ്.ആർ.ടി.സി ബസിന് നേരെ കല്ലെറിഞ്ഞ് ചില്ല് തകർത്തു. ആമ്പല്ലൂരിൽ നിർബന്ധപൂർവ്വം കടകളപ്പിച്ച രണ്ട് ഹർത്താലനുകൂലികളെ പൊലീസ് അറസ്റ്റ് ചെയ്തു. വടക്കാഞ്ചേരി കരുതക്കാടും ബസുകൾക്ക് നേരെ കല്ലേറുണ്ടായി. എല്ലാ സ്ഥലങ്ങളിലും കനത്ത പൊലീസ് കാവൽ ഉണ്ടായിരുന്നെങ്കിലും ഇതവഗണിച്ചായിരുന്നു അക്രമം.

പൊലീസ് സംരക്ഷണത്തിൽ സർവീസ്

ഹർത്താലിനെ തുടർന്ന് ഏതാനും ചില റൂട്ടുകളിൽ സ്വകാര്യബസുകൾ നാമമാത്രമായാണ് സർവീസ് നടത്തിയത്. ആക്രമണമുണ്ടായതിനെ തുടർന്ന് പാലക്കാട്ടേക്ക് തൃശൂർ ഡിപ്പോയിൽ നിന്ന് പൊലീസ് സംരക്ഷണത്തിൽ സർവീസ് നടത്തി.