ചേർപ്പ്: തിരുവുള്ളക്കാവ് ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ നവരാത്രി ആഘോഷങ്ങൾ 26ന് ആരംഭിക്കും. വൈകിട്ട് 6.30ന് ആഘോഷ പരിപാടികൾ മദ്ധ്യമേഖലാ ഡി.ഐ.ജി. പുട്ട വിമലാദിത്യ ഉദ്ഘാടനം ചെയ്യും. സ്വാമി പുരുഷോത്തമാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തും. പിന്നണി ഗായകൻ അനൂപ് ശങ്കർ കലാപരിപാടികൾ ഉദ്ഘാടനം ചെയ്യും. 30ന് ജില്ലാ അടിസ്ഥാനത്തിൽ വിദ്യാർത്ഥികൾക്കായി ക്വിസ് മത്സരം, ഒക്ടോബർ 1ന് മഴമംഗലം അനുസ്മരണം, അഖില കേരള അക്ഷരശ്ലോക മത്സരം, 2ന് നവരാത്രി സംഗീതോത്സവം, 3ന് പൂജവയ്പ്പ് വൈകിട്ട് 4ന് ആരംഭിക്കും. ഈ ദിവസം എഴുത്തിനിരുത്തൽ ഉണ്ടായിരിക്കുന്നതല്ലായെന്ന് ഭാരവാഹികൾ അറിയിച്ചു. വിജയദശമി ദിവസമായ 5ന് പുലർച്ചെ 4 മുതൽ നടതുറക്കും. തുടർന്ന് ക്ഷേത്രം സരസ്വതി മണ്ഡപത്തിൽ എഴുത്തിനിരുത്തൽ ആരംഭിക്കും. വൈകിട്ട് വരെ എഴുത്തിനിരുത്തൽ തുടരും. വിവിധ ദിവസങ്ങളിൽ സമ്പൂർണ നെയ് നിറമാല, നൃത്തനൃത്ത്യങ്ങൾ, സംഗീത കച്ചേരി, നൃത്തനാടകം, ഭക്തിഗാനമേള, കഥകളി, ഭജനസന്ധ്യ, മഹാനവമി ദിവസമായ 4ന് പെരുവനം സതീശൻ മാരാരുടെ നേതൃത്വത്തിൽ തായമ്പക, കാവടിയാട്ടം എന്നിവയുണ്ടാകുമെന്ന് ദേവസ്വം പ്രസിഡന്റ് എ.ജെ.വി. ദേവൻ നമ്പൂതിരിപ്പാട്, സെക്രട്ടറി എ.എ. കുമാരൻ, കൺവീനർ പി.കെ. ദാമോദരൻ, ജോ. കൺവീനർ പി. രവീന്ദ്രനാഥൻ എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.