പാവറട്ടി: മുല്ലശ്ശേരി പഞ്ചായത്തിലെ പെരുവല്ലൂരിൽ തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ നാല് കോഴികൾ ചത്തു. അമ്പലത്തു വീട്ടിൽ ലത്തീഫിന്റെ വീട്ടിലെ കോഴിക്കൂട് തകർത്താണ് കോഴികളെ കൊന്നു തിന്നത്. എട്ട് കോഴികൾ ഉണ്ടായിരുന്ന കൂട്ടിൽ നാല് കോഴികളെ കൊന്നു തിന്നുകയും നാല് കോഴികളെ കാണാതാവുകയും ചെയ്തു. ഇന്നലെ രാവിലെയാണ് വീട്ടുകാർ സംഭവം അറിയുന്നത്.