തൃശൂർ: ശ്രീനാരായണ ക്ലബ്ബിന്റെ 2021-22 വർഷത്തെ അവാർഡിന് അപേക്ഷ ക്ഷണിച്ചു. പത്താം ക്ലാസിൽ സംസ്ഥാന സിലബസിൽ ഫുൾ എ പ്ലസ് നേടിയ, സി.ബി.എസ്.സി, ഐ.സി.എസ്.സി എന്നിവയ്ക്ക് 90% മാർക്ക് നേടിയ ശ്രീനാരായണീയരായ പഴയ തൃശൂർ മുൻസിപ്പൽ ഏരിയയിൽ താമസിക്കുന്ന കുട്ടികളുടെ രക്ഷിതാക്കളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷ ചെമ്പൂക്കാവിലുള്ള ഓഫീസിൽ ഒക്ടോബർ 15ന് മുൻപ് ലഭ്യമാകണം. വിലാസം: സെക്രട്ടറി, എസ്.എൻ. ക്ലബ്, എസ്.എൻ.ഡി.പി ബിൽഡിംഗ്, ചെമ്പൂക്കാവ്, തൃശൂർ-680020.