 
അന്നനാട് ചാത്തൻചാലിലെ പെരുന്തോട് ശുചീകരണം നടക്കുന്നു.
ചാലക്കുടി: അന്നനാട് ചാത്തൻചാൽ പാടശേഖരത്തിലെ പെരുന്തോട് ശുചീകരണ പ്രവൃത്തികൾ തുടങ്ങി. തോട്ടിൽ കെട്ടിക്കിടക്കുന്ന പായലും ചണ്ടിയും മാറ്റുന്ന പ്രവൃത്തികളാണ് ആരംഭിച്ചത്. പെരുന്തോട് പാലത്തിന് സമീപത്ത് നിന്നും തുടക്കമിട്ട ഹിറ്റാച്ചി ഉപയോഗിച്ചുള്ള പ്രവൃത്തികൾ ദിവസങ്ങളേളം നീണ്ടുനിൽക്കും. ചാത്തൻചാൽ നവീകരണ പദ്ധതി എങ്ങുമെത്താതെ കിടക്കുമ്പോഴാണ് മുഖം രക്ഷിക്കാനായി കെ.എൽ.ഡി.സി താത്കാലിക പ്രവൃത്തികൾ നടത്തുന്നത്. കൃഷി വകുപ്പ് 7.24 കോടി രൂപ നൽകി ചുമതലപ്പെടുത്തിയ ചാത്തൻചാൽ നവീകരണം നാലു വർഷമായി കെ.എൽ.ഡി.സിക്ക് നടപ്പാക്കാനായില്ല. കരാറെടുക്കാൻ ആളില്ലാത്തതാണ് വിനയായത്. കൂലിച്ചെലവ് കൂടുതലാണെന്ന് കണ്ടെത്തിയ ഒരു കരാറുകാരൻ മൂന്നു വർഷം മുൻപ് ഇതിൽ നിന്നും പിൻമാറി. തുടർന്ന് പലവട്ടം ശ്രമിച്ചെങ്കിലും കരാറുകാർ രംഗത്തെത്തിയില്ല. ഒഴുക്ക് നിലച്ച തോട്ടിൽ നിന്നും വെള്ളം കയറി പാടശേഖരത്തിലെ കൃഷി നശിക്കൽ വർഷങ്ങളായുള്ള ശാപമാണ്. ഇതിനു പരിഹാരമാണ് പാർശ്വഭിത്തി കെട്ടൽ, തോട് ആഴം വർദ്ധിപ്പിക്കൽ, ഫാം റോഡ് നിർമ്മാണം എന്നിവയടങ്ങിയ ചാത്തൻചാൽ നവീകരണ പദ്ധതി. ഇതു നടപ്പാക്കിയില്ലെങ്കിൽ ഇനി പാടശേഖരത്തിലെ നെൽകൃഷി അസാദ്ധ്യമാണെന്ന് കർഷകൻ എം.ആർ. ഡേവിസ് പറഞ്ഞു.
ചാത്തൻചാൽ പാടശേഖരം ഇപ്രകാരം